ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷ എഴുതിയ വിവാദം; വീണ്ടും പരീക്ഷ എഴുതാന്‍ തയ്യാറെന്ന് വിദ്യാര്‍ഥികൾ
ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷ എഴുതിയ വിവാദത്തില്‍ പരീക്ഷ എഴുതുമെന്ന് വിദ്യാര്‍ഥികള്‍, കോഴിക്കോട് നീലേശ്വരം സ്കൂളില്‍ ആള്‍മാറാട്ടം നടത്തി വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ സേ പരീക്ഷ എഴുതാന്‍ തയ്യാറാണെന്ന് വിദ്യാര്‍ഥികള്‍. കുട്ടികളുടെ ഭാവിയെ കരുതിയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതെന്ന് രക്ഷിതാവ് പറഞ്ഞു. വീണ്ടും പരീക്ഷ എഴുതുന്നതിനെ രക്ഷിതാക്കള്‍ നേരത്തെ എതിര്‍ത്തിരുന്നു.
ഏതാനും വിദ്യാര്‍ത്ഥികള്‍ക്കായി ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷയെഴുതുകയും പ്രധാനാധ്യാപികയടക്കം അതിന് കൂട്ട് നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.
നിലവില്‍ അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയെഴുതാന്‍ താല്‍ക്കാലിക അനുമതി നല്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും പരീക്ഷ എഴുതുന്നതിനെ രക്ഷിതാക്കള്‍ എതിര്‍ക്കുകയായിരുന്നു.

No comments