മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്; 9 ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനെതിരെയും കേസ്
കണ്ണൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ കള്ളവോട്ട് നടന്നതിന് സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കേസെടുക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍ പാമ്ബുരുത്തിയില്‍ ഒമ്ബത് ലീഗുകാരും ധര്‍മ്മടത്ത് ഒരു സിപിഎം പ്രവര്‍ത്തകനും എതിരെയാണ് കേസെടുക്കുക.
ധര്‍മ്മടം മണ്ഡലത്തിലെ 42ാം മണ്ഡലത്തിലാണ് കള്ളവോട്ട് നടന്നത്. പാമ്ബുരുത്തി മാപ്പിള എയു.പി സ്കൂളിലും കള്ളവോട്ട് രേഖപ്പെടുത്തി. പാമ്ബുരിത്തിയില്‍ 12 പേരാണ് കള്ളവോട്ട് ചെയ്തത്.
ഇരു സ്ഥലങ്ങളിലുമായി 13കള്ളവോട്ടാണ് നടന്നത്.
അതേസമയം പാമ്ബുരിത്തിയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തി. പ്രിസൈഡിംഗ് ഓഫീസറുടെയും പോളിംഗ് ഓഫീസറുടെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
പികെ ശ്രീമതിയുടെയും കെ സുധാകരന്റെയും പോളിംഗ് ഏജന്റുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗള്‍ഫിലുള്ള ചിലരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പോളിംഗ് ബൂത്തുകളിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് നടന്നത് സ്ഥിരീകരിച്ചത്.

No comments