Breaking News

കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നു; കള്ളവോട്ട് മാപ്പ് അര്‍ഹിക്കാത്ത കുറ്റം, കര്‍ശന നടപടി; ടിക്കാറാം മീണ

കണ്ണൂര്‍ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച്‌ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പാമ്ബുരുത്തിയില്‍ 12 പേര്‍ കള്ളവോട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട് നടന്നു. ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്തത് സിപിഎം പ്രവര്‍ത്തകന്‍. കള്ളവോട്ട് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്ന് ടിക്കാറാം മീണ പറഞ്ഞു.

പോലീസിന്‍റെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടിയെടുക്കുമെന്നും മീണ പറഞ്ഞു. പോലീസാണ് ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടതെന്നും അന്വേഷണം മന്ദഗതിയിലാണെങ്കില്‍ തീര്‍ച്ചയായും ഇടപെടുമെന്നും മിണ്ടാതിരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടില്ലെന്നും മീണ പറഞ്ഞു.

'ആകെ 63538 പോസ്റ്റല്‍ വോട്ടുകളാണ് ഉള്ളത്. തിരിച്ച്‌ കിട്ടിയത് 7924 വോട്ട് മാത്രമാണ്. 1048 വോട്ടുകള്‍ തിരുവനന്തപുരത്ത് തിരിച്ച്‌ വന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം പോസ്റ്റല്‍ വോട്ട് വന്നത്. ബാക്കി എല്ലാം കള്ളവോട്ടാണെന്ന് പറയാനാകില്ല. കോടതിയില്‍ പോയ പ്രതിപക്ഷ നേതാവിന്‍റെ നടപടിയെ കുറ്റപ്പെടുത്തുന്നില്ല. അത് അവകാശമാണ്. കോടതിയില്‍ മറുപടി പറയും.' - ടിക്കാറാം മീണ വിശദീകരിച്ചു

No comments