Breaking News

സംസ്ഥാന പൊലീസിന്റെ 'പി-തൊപ്പികള്‍' മാറുന്നു , പകരം 'ബറേ തൊപ്പികള്‍'

സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പികള്‍ക്ക് മാറ്റം വരുന്നു . ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനിമുതല്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചു . ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്.

നിലവിലുള്ള തൊപ്പി ഉപയോഗിക്കുമ്ബോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പൊലീസ് സംഘടനകള്‍ ഡിജിപിക്ക് മുന്നില്‍ അറിയിച്ചിരുന്നു . ക്രമസമാധാന ചുമതലയുള്ളപ്പോള്‍ ഇപ്പോള്‍ ധരിക്കുന്ന പി-തൊപ്പി സംരക്ഷിക്കാന്‍ പാടാണ്. മാത്രമല്ല ചൂടും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. യാത്രകളിലും ഇത് ബുദ്ധിമുട്ടാണെന്ന് പൊലീസ് ഡ്രൈവര്‍മാരും പരാതി ഉന്നയിച്ചിരുന്നു.

കൊണ്ടു നടക്കാന്‍ എളുപ്പവും ബെറേ തൊപ്പികള്‍ക്കാണെന്നായിരുന്നു പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ വാദം.

ഇതോടെയാണ് ഡിവൈഎസ്പി മുതല്‍ മുകളിലേക്കുള്ളവര്‍ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനി സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ സിഐവരെയുള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഡിജിപി തത്വത്തില്‍ അനുമതി നല്‍കിയത്. സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കില്‍ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും. എന്നാല്‍ പാസിംഗ് ഔട്ട്, വിഐപി സന്ദര്‍ശം, ഔദ്യോഗിക ചടങ്ങുകള്‍ എന്നീ സമയങ്ങളില്‍ പഴയ തന്നെ ഉപയോഗിക്കണം.

No comments