വേനല്‍ മഴക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യത
വേനല്‍ മഴക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. വേനല്‍ മഴയുള്ളപ്പോള്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ ഇടിമിന്നലുണ്ടാകാനാണ് സാധ്യത. ഈ സമയങ്ങളില്‍ കുട്ടികളെ തുറസായ സ്ഥലങ്ങളില്‍ കളിയ്ക്കാന്‍ വിടരുതെന്നും നിര്‍ദേശമുണ്ട്. ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ പാലിക്കണമെന്നും വാതിലുകളും ജനാലകളും പൂട്ടിയിടണമെന്നും അറിയിച്ചു. രാത്രി കാലങ്ങളില്‍ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകള്‍ ഉൗരിയിടുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.

No comments