മസൂദ് അസ്ഹറിന്റെ പ്രവര്‍ത്തനം പാക്കിസ്ഥാനിലും നിരോധിച്ചു
ജെയ്‌ഷെ മുഹമ്മ്ദ് തലവന്‍ മസൂദ് അസ്ഹറിന്റെ പ്രവര്‍ത്തനം പാക്കിസ്ഥാനിലും നിരോധിച്ചു. യാത്രകളും ഫണ്ട് വിനിയോഗവും തടഞ്ഞിട്ടുണ്ട്. ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. മസൂദിനെ ആഗോള ഭീകരനായി യുഎന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു നടപടി. മസൂദിനെതിരായ നടപടിയെ കഴിഞ്ഞ നാലു തവണയും യുഎന്നില്‍ എതിര്‍ത്ത ചൈന ഇത്തവണ എതിര്‍വാദങ്ങള്‍ ഉന്നയിക്കാതിരുന്നത് ഇന്ത്യയുടെ വന്‍ നയതന്ത്ര വിജയമായാണു വിലയിരുത്തുന്നത്. മസൂദിന്റെ കാര്യത്തില്‍ നിലപാടു മാറ്റുന്നതിന് ഇന്ത്യയ്ക്കു പുറമേ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളും ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

No comments