സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു
സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ പ്ലസ്ടു പരീക്ഷാഫലങ്ങള്‍ ലഭ്യമാകും. ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായി 4,974 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത്. ഇതില്‍ 78 കേന്ദ്രങ്ങള്‍ വിദേശത്തായിരുന്നു. പതിമൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 28 ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥിളും പരീക്ഷ എഴുതി. മേയ് മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സി.ബി.എസ്.ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പരീക്ഷാഫലങ്ങള്‍ നേരത്തേയാക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

No comments