Breaking News

മസൂദ് അസ്ഹറിനെ പാകിസ്താനിലേക്ക് അയച്ചതാരാണ്, ബിജെപിയെ ചോദ്യം ചെയ്ത് രാഹുല്‍!!

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ബിജെപിക്ക് ശ്രമിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ആരാണ് മസൂദ് അസ്ഹറിനെ പാകിസ്താനിലേക്ക് അയച്ചത്. കോണ്‍ഗ്രസാണോ ജെയ്‌ഷെ മുഹമ്മദിന് പണം നല്‍കിയത്. അത് ബിജെപിയുടെ മന്ത്രിയാണ്. കോണ്‍ഗ്രസ് പിടിച്ച ഭീകരവാദിയെ ബിജെപി മോചിപ്പിച്ചെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യമൊക്കെ വിശദീകരിക്കണം. സിആര്‍പിഎഫ് ജവാന്‍മാരെ സംരക്ഷിക്കുന്നതിനായി മോദി എന്താണ് ചെയ്തതെന്ന് വിശദീകരിക്കണം.

ഇതൊന്നും ചെയ്യാതെ അദ്ദേഹമെങ്ങനെയാണ് ദേശീയ സുരക്ഷയെ കുറിച്ച്‌ സംസാരിക്കുക. ദേശീയ സുരക്ഷയില്‍ കോണ്‍ഗ്രസിനാണ് ഏറ്റവും നല്ല ട്രാക്ക് റെക്കോര്‍ഡുള്ളത്. കോണ്‍ഗ്രസാണ് കശ്മീരില്‍ സമാധാനം കൊണ്ടുവന്നത്. 2004ല്‍ പ്രശ്‌നങ്ങള്‍ നടുവിലുള്ള കശ്മീരിനെയാണ് ബിജെപി ഞങ്ങള്‍ക്ക് സമ്മാനിച്ചതെന്നും രാഹുല്‍ ആരോപിച്ചു.

ഓരോ ഘട്ടമായി കോണ്‍ഗ്രസ് കശ്മീരില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് തീവ്രവാദത്തെ കുറയ്ക്കാന്‍ സഹായിച്ചത്. എന്നാല്‍ മോദി തീവ്രവാദികള്‍ക്ക് വാതില്‍ തുറന്ന് കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ അവിടെ സൈനികര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലും മോദിക്കും സര്‍ക്കാരിനും സാധിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റിയെന്നും, ജനങ്ങള്‍ അതേ കുറിച്ചാണ് സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

മോദി കഴിഞ്ഞ അഞ്ച് വര്‍ഷവും ഒന്നും ചെയ്തില്ല. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയില്ല. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. മോദിക്ക് അധികാരം നഷ്ടപ്പെടുമെന്ന് അദ്ദേഹത്തിനറിയാം. കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും അദ്ദേഹം തകര്‍ത്തു. 15 ലക്ഷം ഒരിക്കലും കോണ്‍ഗ്രസിന് നല്‍കാനാവില്ല. പക്ഷേ അടുത്ത വര്‍ഷം കൊണ്ട് മൂന്നര ലക്ഷം രൂപ നല്‍കാനാവും. 22 ലക്ഷം യുവാക്കള്‍ക്ക് ഞങ്ങള്‍ തൊഴില്‍ നല്‍കുമെന്നും രാഹുല്‍ അവകാശപ്പെട്ടു.

കോണ്‍ഗ്രസിന്റെ തേരോട്ടം ഉറപ്പ്.... ഫലം വരുന്നതിന് 2 ദിവസം മുമ്ബ് പ്രതിപക്ഷം യോഗം!!

No comments