തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കെജ്‌രിവാളിനെ യുവാവ് മുഖത്തടിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരെ ആക്രമണം. മോട്ടര്‍ നഗര്‍ പ്രദേശത്തെ പ്രചാണത്തിനിടെ കെജ്‌രിവാളിന് നേരെ ആക്രമണം ഉണ്ടായത്. മോത്തിബാഗില്‍ റോഡ് ഷോയ്ക്കിടെ തുറന്ന ജീപ്പില്‍ ആള്‍ക്കൂട്ടത്തെ നോക്കി പോകവേ മുന്നിലൂടെ കയറിയ യുവാവ് കെജ്‌രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്നാണ് എഎപിയുടെ ആരോപണം. കെജ്‌രിവാളിനെ ആക്രമിച്ച യുവാവിനെ പോലീസും ചേര്‍ന്ന് കീഴ്‌പ്പെടുത്തി. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

No comments