Breaking News

പെരുമാറ്റചട്ട ലംഘനമില്ല, നരേന്ദ്രമോദിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്

ഗുജറാത്തിലെ പത്താനില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. മോദിയുടെ പ്രസംഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് മോദിക്ക് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.

പാകിസ്താനെ മുള്‍മുനയില്‍ നിറുത്തിയാണ് അഭിനന്ദനെ തിരിച്ചെത്തിച്ചതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടുവെന്നാണ് പരാതിയ ഉയര്‍ന്നത്. ഇതോടെ പ്രധാനമന്ത്രി മോദിക്കെതിരെ ഉയര്‍ന്ന ആറ് പരാതികളിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കി.

ഉത്തര്‍പ്രദേശിലെ വാരണാസിയിലും മഹാരാഷ്ട്രയിലെ നന്ദേദിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

No comments