Breaking News

ഭീകരവാദത്തെ പിന്തുണക്കുന്ന നിലപാട് മാറ്റാതെ പാകിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ

ഭീകരവാദത്തെ പിന്തുണക്കുന്ന നിലപാട് മാറ്റാതെ പാകിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നതെന്നും പാകിസ്ഥാനോടൊഴികെ ബാക്കിയുള്ള എല്ലാ അയല്‍ രാജ്യങ്ങളുമായും ഇന്ത്യ വളരെ നല്ല ബന്ധമാണ് കാത്തു സൂക്ഷിക്കുന്നതെന്നും ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷവര്‍ദ്ധന്‍ ശ്രിങ്കള പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു കൊണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യയുമായി സമാധാന ശ്രമങ്ങള്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ അംബാസഡര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്ഥാന്‍ മാറ്റണമെന്നും അതിനു ശേഷം ചര്‍ച്ചയെക്കുറിച്ച്‌ ചിന്തിക്കാമെന്നും ഹര്‍ഷവര്‍ദ്ധന്‍ ശ്രിങ്കള വ്യക്തമാക്കി. ഇനി പാശ്ചാത്ത്യ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

No comments