Breaking News

രാജിയില്‍ ഉറച്ച്‌ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഏകെ ആന്റണി..! സച്ചിന്‍ പൈലറ്റും സിന്ദ്ധ്യയും പരിഗണനയിൽ..

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചു നിന്നതോടെ കോണ്‍ഗ്രസ് പകരക്കാരെ തേടുന്നുവെന്ന് റിപ്പോര്‍ട്ട്.
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ പേരാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ, പൃഥ്വിരാജ് ചൗഹാന്‍, എ.കെ.ആന്റണി തുടങ്ങിയ നേതാക്കളുടെ പേരുകളും ചര്‍ച്ചയില്‍ വരുന്നുണ്ട്.

രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്‍മാറ്റാന്‍ മുതിര്‍ന്ന നേതാക്കളും അമ്മ സോണിയയും സഹോദരി പ്രിയങ്കയുമടക്കം നടത്തിയ ശ്രമങ്ങള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.
സംഘടനാപാടവത്തില്‍ മികവ് തെളിയിച്ചിട്ടുള്ള സച്ചിന്‍ പൈലറ്റിന്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍ഗണ ലഭിക്കുന്നത്.

സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്. യുവജന നേതാവ് എന്ന വിശേഷണവും സച്ചിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ട്.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

2004-ല്‍ തന്റെ 26-ാം വയസില്‍ ദൗസ മണ്ഡലത്തില്‍ 1.2 ലക്ഷം വോട്ടുകള്‍ വിജയിച്ച്‌ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിട്ടുള്ള ആളാണ് സച്ചിന്‍ പൈലറ്റ്.
ഇതടക്കം മൂന്ന് തവണ ലോക്‌സഭാ അംഗമായിട്ടുള്ള പൈലറ്റ് രണ്ടാം യുപിഎ സര്‍ക്കാരില്‍ കോര്‍പ്പറേറ്റ് അഫേഴ്‌സ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍ നെഹ്‌റു കുടുംബാംഗമെന്ന നിലയില്‍ രാഹുല്‍ സ്വീകാര്യനായത് പോലെ മുതിര്‍ന്ന നേതാക്കള്‍ ജൂനിയറായ സച്ചിന്‍ പൈലറ്റിനോട് താത്പര്യം കാണിക്കുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.

No comments