വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ ഊര്‍ജിതം
മെയ് 23 ന് നടക്കുന്ന, ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാമിക് സെന്റര്‍ ക്യാമ്ബസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കൂത്തുപറമ്ബ്, തലശ്ശേരി നിയോജക മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ 14 നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും പോസ്റ്റല്‍ വോട്ടുകളും ജെ.ഡി.ടിയില്‍ 15 ഹാളുകളിലായാണ് എണ്ണുക. 14 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തിനും 14 വീതം ടേബിളുകള്‍ പ്രത്യേകമായി ഒരുക്കും.
ഒരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കോണ്‍സ്റ്റിറ്റിയുവന്‍സി സൂപ്പര്‍വൈസറും അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്ന് പേരാണ് ഉണ്ടാവുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ക്കായി ആറ് വീതം ടേബിളുകള്‍ ഒരുക്കുന്നുണ്ട്.
സൈനികരുടെ വോട്ടുകള്‍ എണ്ണുന്നതിനായി രണ്ട് ലോക്‌സഭ മണ്ഡലങ്ങള്‍ക്കുമായി 10 വീതം ടേബിളുകളും സജ്ജമാക്കും. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മുഴുവന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉണ്ടാകും. തെരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളില്‍ എത്തിക്കുന്നതിന് പോളിംഗ് സ്റ്റേഷന് സമീപത്തായി മീഡിയ പവലിയനും ഒരുക്കുന്നുണ്ട്.

No comments