പെരിയ കൊലപാതകം: സിബിഐ അന്വേഷിച്ചാൽ വി പി പി മുസ്തഫയും കുഞ്ഞിരാമൻമാരും അകത്തുപോകുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിച്ചാൽ സിപിഎം നേതാക്കളായ വി പി പി മുസ്തഫയും കുഞ്ഞിരാമൻമാരും അകത്തുപോകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ. കേസിൽ നിന്ന് വലിയ നേതാക്കളെ ഒഴിവാക്കാൻ പോലീസിന് മേൽ സമ്മർദമുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു._
_ക്രൈംബ്രാഞ്ച് കഴിഞ്ഞാഴ്ച ഉദുമ എംഎൽഎ കുഞ്ഞിരാമനെയും മുൻ എംഎൽഎ കുഞ്ഞിരാമനെയും വി പി പി മുസ്തഫ, കെ മണികണ്ഠൻ, ബാലകൃഷ്ണൻ എന്നിവരെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നിരുന്നു. ഇതിൽ മണികണ്ഠനെയും ബാലകൃഷ്ണനെയും മാത്രമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. കുഞ്ഞിരാമൻമാരെയും വി പി പി മുസ്തഫയെയും കേസിൽ നിന്നൊഴിവാക്കാൻ സമ്മർദമുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു

No comments