പ്രചാരണത്തിനിടെ വാഹനാപകടം: സണ്ണി ഡിയോള്‍ രക്ഷപ്പെട്ടു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പഞ്ചാബിലെ ഗുരുദാസ്‌പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ വാഹനവ്യൂഹം കൂട്ടിയിടിച്ചു. അപകടത്തില്‍ നിന്ന് അദ്ഭുതകരമായി സണ്ണി ഡിയോള്‍ രക്ഷപ്പെട്ടു.
ഫത്തേഗഡ് ചുരിയാനിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹം സൊഹല്‍ ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു അപകടം. സണ്ണി സഞ്ചരിച്ച എസ്.യു.വിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. നാല് വാഹനങ്ങളാണ് കൂട്ടിയിടിയില്‍പ്പെട്ടത്. ഇതിലൊന്ന് ഗ്രാമവാസിയുടേതാണ്.
എന്നാല്‍, വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും അപകടത്തില്‍ സണ്ണി ഉള്‍പ്പെടെ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഗുരുദാസ്‌പുരില്‍ സണ്ണി ഡിയോളും സിറ്റിംഗ് എം.പി കോണ്‍ഗ്രസിന്റെ സുനില്‍ ഝക്കറും തമ്മിലാണ് മത്സരം.

No comments