Breaking News

ഗോഡ്സെ പരാമര്‍ശം: കമലഹാസനെതിരെ ക്രിമിനല്‍കേസ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കമലഹാസനെതിരെ അരുവാക്കുറിച്ചി പൊലീസ് ക്രിമിനല്‍ കേസെടുത്തു. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റത്തിന് 153എ, 295എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്' എന്ന് കമലഹാസന്‍ പറഞ്ഞത്.

കമലഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവും മന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജി പ്രതികരിച്ചു.

തീവ്രവാദത്തിനു മതമില്ല, ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ല'- ബാലാജി പറഞ്ഞു.

No comments