ബിജെപിക്ക് വോട്ട് ചെയ്തില്ല; യുവാവ് സഹോദരന് നേരെ നിറയൊഴിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതിന് തുടര്‍ന്ന് യുവാവ് സഹാദരനു നേരെ നിറയൊഴിച്ചു. തിങ്കളാഴ്ച ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ സിലാനയി സംഭവം. രാജ് സിങ്ങിനെയാണ് സഹോദരനായ ധര്‍മേന്ദ്ര വെടിവെച്ചത്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ധര്‍മേന്ദ്ര രാജ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്ന് പറഞ്ഞതോടെ ക്ഷുഭിതനായ ധര്‍മേന്ദ്ര രാജ് സിംഗിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. രാജ് സിംഗ് റോഹ്തക്കിലെ പിജിഐഎംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ ശേഷം ധര്‍മേന്ദ്ര ഒളിവിലാണ്. ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
വെടിവെയ്പ്പില്‍ അമ്മയ്ക്കും പരിക്കേറ്റു.
വെടിവെയ്പ്പില്‍ അമ്മയ്ക്കും പരിക്കേറ്റു.

No comments