Breaking News

ദീപാ നിശാന്തിന്റെ കവിതാ മോഷണം; യുജിസി റിപ്പോര്‍ട്ട് തേടി

കേരള വര്‍മ കോളേജ് അധ്യാപിക ദീപ നിശാന്തുമായി ബന്ധപ്പെട്ട കവിതാ മോഷണ വിവാദത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് യുജിസിയുടെ നോട്ടീസ്. വിവാദം സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദീപ ജോലി ചെയ്യുന്ന കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പാളിന് യുജിസി കത്തയച്ചു.

കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളും വിഷയത്തില്‍ കോളേജ് മാനേജ്മെന്റിന്റെ നിലപാടും വ്യക്തമാക്കണമെന്നും യുജിസി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് കോളേജ് തലത്തില്‍ അന്വേഷണം നടന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തൃശൂര്‍ സ്വദേശി സിആര്‍ സുകുവാണ് കവിതാ മോഷണവിവാദത്തിന്റെ പശ്ചാത്തലത്തില്‍ യുജിസിക്ക് പരാതി നല്‍കിയത്.

എകെപിസിടിഎ മാസികയിലാണ് ദീപ നിശാന്തിന്റെ കവിത പ്രസിദ്ധീകരിച്ചത്. താന്‍ എഴു വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ കവിത ദീപ നിശാന്തിന്റേതെന്ന പേരില്‍ പ്രസിദ്ധികരിച്ചുവന്നതിനെ ചോദ്യം ചെയ്ത് എസ് കലേഷ് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ നിന്നാണ് കവിതാ മോഷണത്തിന്റെ ചുരുളഴിയുന്നത്.

2011ല്‍ എസ് കലേഷ് എഴുതിയ അങ്ങനയിരിക്കെ മരിച്ചുപോയി ഞാന്‍/ നീ എന്ന കവിതയാണ് എ.കെ.പി.സി.ടി.എയുടെ മാസികയില്‍ അധ്യാപിക ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്.

No comments