തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച യുവാവിന് അഭിനന്ദനപ്രവാഹം
കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഫേസ്ബുക്കിലൂടെ കുറുകൃത്യമായി പ്രവചിച്ച യുവാവിന് അഭിനന്ദന പ്രവാഹം. പി.കെ. മുഹമ്മദ് അലി എന്ന മുസ്ലിം ലീഗ് അനുഭാവിയായ യുവാവാണ് തെരഞ്ഞെടുപ്പ് ഫലം കൃത്യമായി ഒന്നരമാസം മുന്‍പേ പ്രവചിച്ചത്.
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നുമാണ് മുഹമ്മദ് അലി ഫേസ്ബുക്കില്‍ കുറിച്ചിട്ടത്. ഫലം വരുന്പോള്‍ ഒത്തുനോക്കാന്‍ ആവശ്യക്കാര്‍ ഈ പ്രവചനത്തിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു സൂക്ഷിച്ചോളാനും ഇതിനൊപ്പം കുറിച്ചിരുന്നു.
മേയ് 23ന് ഫലം പുറത്തു വന്നപ്പോള്‍ മുഹമ്മദ് അലിയുടെ പ്രവചനം കിറുകൃത്യം.
തന്റെ പ്രവചനം പോലെ തന്നെ സംഭവിച്ചതു മുഹമ്മദ് അലിയെയും ഞെട്ടിച്ചുകളഞ്ഞു. "ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി കൂടി ആക്കാമായിരുന്നു. ബല്ലാത്തൊരു പ്രവചനം ആയിപ്പോയി'' എന്നൊരു കുറിപ്പും മുഹമ്മദ് അലി പങ്കുവച്ചു.

No comments