കല്ലട സുരേഷും, ഡ്രൈവര്‍മാരും തെളിവെടുപ്പിന് ഹാജരാകാന്‍ നോട്ടീസ്
സംസ്ഥാനാന്തര ബസില്‍ 3 യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് കല്ലട ബസ് ഉടമ കല്ലട സുരേഷും, ബസ് ഡ്രൈവര്‍മാരും തെളിവെടുപ്പിന് ഹാജരാകാന്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. കല്ലട ബസിലെ ഡ്രൈവര്‍മാരായ തമിഴ്നാട് സ്വദേശികളായ കുമാര്‍, അന്‍വറുദ്ദീന്‍ എന്നിവരോടാണ് തെളിവെടുപ്പിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 5 ദിവസത്തിനകം കാക്കനാട്ടെ ഓഫിസില്‍ ഹാജരാകാന്‍ ആര്‍ടിഒ ജോജി പി. ജോസ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബസിനുള്ളില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് നടപടി. സുരേഷ് കുമാറിനു നോട്ടിസ് നല്‍കിയത് ബസിന്റെ പെര്‍മിറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണ്.

No comments