പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം
പുല്‍വാമയില്‍ പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം.സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ത്രാലില്‍ ബൂത്തിന് നേരെയും കല്ലേറ് ഉണ്ടായി. അതേസമയം ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം നടന്നു. ബാരഖ്പുരിയില്‍ ബൂത്തിന് നേരെ ബോംബേറുണ്ടായി.ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി ആരോപിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അര്‍ജുന്‍ സിംഗിന് നേരെയും ആക്രമണം ഉണ്ടായി. അര്‍ജുന്‍ സിങ് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് തൃണമൂല്‍ ആരോപിച്ചു.

No comments