ബംഗാളില്‍ പരസ്യ പ്രചാരണം കൊട്ടി കലാശിച്ചു; പ്രതിപക്ഷം തെര. കമ്മീഷനെ കണ്ടു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ബംഗാളില്‍ കൊട്ടി കലാശിച്ചു. ഒന്‍പത് മണ്ഡലങ്ങളിലെ പരസ്യപ്രചാരണമാണ് ഇന്ന് അവസാനിച്ചത്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ബംഗാളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരസ്യ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചിരുന്നു.
അവസാന രണ്ട് ദിവസം ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് വാക്ക്പോരിനാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ബംഗാളില്‍ ബിജെപിക്കായി പ്രചരണ രംഗത്ത് സജീവമായിരുന്നു.
ചൊവ്വാഴ്ച അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രചാരണം വെട്ടിക്കുറച്ചത്.
പരസ്യ പ്രചാരണം വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബിജെപിയാണ് കോല്‍ക്കത്തയിലെ സംഘര്‍ഷങ്ങള്‍ക്കു കാരണക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിഗ്വി പറഞ്ഞു.

No comments