Breaking News

റായ്ബറേലിയ്ക്ക് നന്ദി പറഞ്ഞ് സോണിയ

രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി താന്‍ എന്തും ത്യജിക്കാന്‍ തയ്യാറാണെന്ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതിന് റായ്ബറേലിയിലെ ജനങ്ങളോട് നന്ദി പറഞ്ഞു കൊണ്ടുള്ള കത്തിലായിരുന്നു സോണിയയുടെ അഭിപ്രായ പ്രകടനം. തനിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിറുത്താത്തതില്‍ സമാജ് വാദി പാര്‍ട്ടിയോടും ബഹുജന്‍ സമാജ് പാര്‍ട്ടിയോടും സോണിയ നന്ദി പറഞ്ഞു.

ഇനി വരുന്ന ദിവസങ്ങള്‍ കഠിനമായിരിക്കുമെന്നും പൊതുജനങ്ങളുടെ ശക്തിയും പിന്തുണയും ഒപ്പമുള്ളത് കൊണ്ട് കോണ്‍ഗ്രസ് എല്ലാ വെല്ലുവിളികളും നേരിടുമെന്നും റായ്ബറേലി തന്റെ കൂട്ടുകുടുംബമാണെന്നും സോണിയ കത്തില്‍ പറയുന്നു.

No comments