Breaking News

യുഎഇയില്‍ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

യുഎഇയില്‍ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ഭാഗങ്ങളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുവാന്‍ സാധ്യത. അബുദാബിയിലെ ലിവയിലായിരിക്കും താപനില ഏറ്റവുമധികം വര്‍ദ്ധിക്കുക. ഇവിടെ 42 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയേക്കും.

അല്‍ഐനില്‍ 41 ഡിഗ്രിയും അല്‍ സിലയില്‍ 40 ഡിഗ്രിയും, ദുബായിലും അബുദാബിയിലും ഷാര്‍ജയിലും ഉമ്മുല്‍ഖുവൈനിലും 38 ഡിഗ്രി സെല്‍ഷ്യസാണ് പ്രതീക്ഷിക്കപ്പെടുന്ന കൂടിയ താപനില. അജ്മാനില്‍ 37 ഡിഗ്രി വരെ ചൂടുകൂടും. 33 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഫുജൈറയില്‍ ഉയര്‍ന്ന താപനില. അതോടൊപ്പം തന്നെ തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

No comments