Breaking News

തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കുത്തനെ ഉയരും


തിരഞ്ഞെടുപ്പ് കാലത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നല്‍കരുതെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഇന്ധന വിലക്കയറ്റം അവസാനഘട്ട പോളിംഗ് നടക്കുന്ന മെയ് 19ന് ശേഷം അവസാനിച്ചേക്കും. ഇതിന് പ്രധാന കാരണം അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിലയിലുണ്ടായ മാറ്റം തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ജനങ്ങളില്‍ നിന്നും ഈടാക്കാന്‍ എണ്ണക്കമ്ബനികള്‍ക്കായിട്ടില്ലെന്നതാണ്. അതായത് നിരക്ക് വര്‍ധനയിലൂടെയുണ്ടായ ബാധ്യത എണ്ണക്കമ്ബനികള്‍ തന്നെ ഏറ്റെടുക്കേണ്ടി വന്നു. അതിനാല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പോളിംഗ് അവസാനിക്കുമ്ബോള്‍, അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി എണ്ണ വില ദിവസേന പരിഷ്‌കരിച്ചേക്കാം.

മറ്റൊരു പ്രധാന കാരണം ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മെയ് 2 മുതല്‍ പ്രാബല്യത്തില്‍ വരും.

അതോടെ ഏഴു രാജ്യങ്ങള്‍ക്ക് അനുവദിച്ച എല്ലാ മുന്‍കാല ഇളവുകളും റദ്ദാക്കപ്പെടും. ഇറാനിലെ മുന്‍നിര ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരില്‍ നിന്നും 4 ശതമാനം എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരും. ഈ 4 ശതമാനം വലിയ വിലക്ക് വാങ്ങേണ്ടി വരുന്നതിനാല്‍ രാജ്യത്തെ എണ്ണ വിലയില്‍ വലിയ വര്‍ധനവുണ്ടാകും. ഒരു ബാരലിന് 70.70 ഡോളര്‍ വരെ നല്‍കേണ്ടി വരും. ചില ഘട്ടങ്ങളില്‍ രാഷ്ട്രീയവും സാമ്ബത്തികവുമായ ഘടങ്ങളടക്കം കണക്കിലെടുക്കുമ്ബോള്‍ ബാരലിന് 100 ഡോളര്‍ വരെ ഈടാക്കാം. ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ അത് ഇന്ത്യന്‍ സാമ്ബത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കും. രൂപയുടെ മൂല്യം ഇടിഞ്ഞതും വ്യാപാരക്കമ്മിയും കനത്ത കച്ചവട നഷ്ടമുണ്ടാക്കുകയും വ്യാപാര കമ്മിയില്‍ ഗുരുതരമായ ഭീഷണിയുണ്ടാക്കുകയും ചെയ്യും.

അതായത് പോളിംഗ് അവസാനിച്ച ശേഷം രാജ്യമെമ്ബാടുമുള്ള എണ്ണ വ്യാപാരികള്‍ അവര്‍ക്ക് ഇക്കാലയളവിലുണ്ടായ നഷ്ടം തിരിച്ചുപിടിക്കും. സാധാരണക്കാര്‍ക്കാകട്ടെ വന്‍ ബാധ്യതയാണ് വരാന്‍ പോകുന്നത്.

No comments