ദാരിദ്ര്യം അനുഭവിച്ചു, അത് ഇല്ലാതാക്കാന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നു: മോദി
പിന്നോക്കക്കാരനായാണ് താന്‍ ജനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് ഒരു ജാതിയെ ഉള്ളുവെന്നും അത് പാവപ്പെട്ടവന്റെയാണെന്നും താന്‍ ദാരിദ്ര്യവും അതിന്റെ വേദനകളും കണ്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ദാരിദ്ര്യത്തെ തുടച്ചു നീക്കാനാണ് താന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മോദിയുടെ ജാതി സംബന്ധിച്ച് ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞ ദിവസം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
മോദി വ്യാജ ഒബിസി നേതാവാണെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മോദി താന്‍ പിന്നോക്കക്കാരനാണെന്നു രേഖയുണ്ടാക്കുകയായിരുന്നെന്നും മായാവതി ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന മോദിയുടെ ആരോപണത്തോടു പ്രതികരിക്കവെയാണ്, മോദി വ്യാജ ഒബിസി നേതാവാണെന്ന് മായാവതി ആരോപിച്ചത്.

No comments