Breaking News

ഇനി രാവും പകലും പ്രാർത്ഥന നിർഭരമാകുന്ന ദിനങ്ങൾ, ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമം


കേരളത്തിൽ ഇന്ന് റംസാൻ വ്രതാരംഭം. ഇന്നലെ വൈകിട്ട് മാസപ്പിറവി ദർശിചുവെന്ന്  വിശ്വാസ്യയോഗ്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ ശഅബാൻ 29 ഇന്നലെയും ഇന്ന് റംസാൻ ഒന്നുമാണെന്ന് വിവിധ ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, സംയുക്ത ഖാസിമാരായ സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ, സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി, എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ്‌ അസ്ഹരി,  സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
  കാപ്പാട് കടപ്പുറത്തും  തിരുവന്തപുരത്തുംമാണ്  മാസപ്പിറവി ദർശിച്ചത്
  ഇതോടെ റംസാനിന് വേണ്ടിയുള്ള ഒരു വർഷത്തെ കാത്തിരിപ്പിനാണ് വിരാമായത് ഇനി രാവും പകലും പ്രാർത്ഥന നിര്ഭരമാകുന്ന പുണ്യ ദിനങ്ങൾ. പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമർപ്പിക്കുന്ന രാപ്പകലുകൾ. മുഴുവൻ സമയവും പള്ളികളിൽ ചെലവഴിച്ചും, ദാന ധർമങ്ങളിൽ മുഴുകിയും സ്വയം നവീകരണത്തിന്റെ ദിനങ്ങൾ. ഓരോ പുണ്യ പ്രവർത്തിക്കും 700 ഇരട്ടി വരെ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം

No comments