Breaking News

അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ അക്രമം ; ബൂത്തിന് നേരെ ബോബേറ് ;അമേഠിയില്‍ ജനങ്ങള്‍ വോട്ട് ബഹിഷ്‌ക്കരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ അക്രമം. ബംഗാളിലെ ബാരഗ്പൂരിലെ ബൂത്തിലാണ് അക്രമം നടന്നത്. ബൂത്തിന് നേരെ ബോബേറ് ഉണ്ടായി.

ഇതിനിടെ അമേഠിയിലെ ഒരു പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ കേണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ രാഹുല്‍ഗാന്ധി അണ്ടര്‍പാസ് നിര്‍മിച്ചുനല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌ക്കരിച്ചതെന്ന് ന്യൂസ് 18 റിപ്പേര്‍ട്ട് ചെയ്യുന്നു.

ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേക്കാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അമേഠിയും റായ്ബറേലിയും അടക്കം ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്.

രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

No comments