Breaking News

പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാൾ

കോണ്‍​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി ഡല്‍ഹിയില്‍ നടക്കാനിരിക്കെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

പ്രിയങ്ക ​ഗാന്ധി ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളില്‍ പോകാതെ അവരുടെ സമയം വെറുതെ പാഴാക്കുകയാണ്. രാജസ്ഥാനിലോ മധ്യപ്രദേശിലോ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തുകൊണ്ടാണ് അവര്‍ പോകാത്തതെന്നു അദ്ദേഹം ചോദിക്കുന്നു.ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്കും എസ്പിക്കുമെതിരെയും ഡല്‍ഹിയില്‍ ആം ആദ്മിക്കെതിരെയുമാണ് പ്രിയങ്ക പ്രചാരണം നടത്തിയതെന്നും രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിലൊന്നും പ്രചാരണത്തിന് പോകുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

No comments