സി.പി.എമ്മിന്‍റെ ലീഗ് വിരോധം കേവലം വിടുവായത്തമല്ലെന്നും ഹിന്ദു വോട്ടുബാങ്ക് നിലനിര്‍ത്താനുള്ള അറ്റകൈ പ്രയോഗമാണെന്നും ബി.ജെ.പി നേതാവ് എം.ടി.രമേശ്. മുസ്ലിം വിരുദ്ധത പറഞ്ഞ്
കണ്ണൂർ : സി.പി.എമ്മിന്‍റെ ലീഗ് വിരോധം കേവലം വിടുവായത്തമല്ലെന്നും ഹിന്ദു വോട്ടുബാങ്ക് നിലനിര്‍ത്താനുള്ള അറ്റകൈ പ്രയോഗമാണെന്നും ബി.ജെ.പി നേതാവ് എം.ടി.രമേശ്. മുസ്ലിം വിരുദ്ധത പറഞ്ഞ് മലബാറിലെ ഹിന്ദുവോട്ടുകള്‍ പെട്ടിയിലാക്കുകയാണ് സി.പി.എമ്മിന്‍റെ പഴയ രീതിയെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ശരീഅത്തിനെതിരെ പ്രസ്താവന നടത്തിയ ഇ.എം.എസ്സിനെതിരെ മുസ്ലിംകള് സംഘടിച്ചപ്പോള്‍ മലബാറിലെ ഈഴവ-പിന്നാക്ക വിഭാഗങ്ങള്‍ നമ്ബൂതിരിപ്പാടിനൊപ്പം നിന്നു. അങ്ങിനെയാണ് അദ്ദേഹം കേരളത്തിന്‍റെ മുഖ്യമന്ത്രിയായത്. ഹിന്ദു വോട്ടുകള്‍ സ്ഥിരം നിക്ഷേപമാണെന്ന് തെറ്റിദ്ധരിച്ച സി.പി.എം ന്യൂനപക്ഷ വോട്ടുകള്‍ക്കായി എസ്.ഡി.പി.ഐ ഉള്‍പ്പെടെ വര്‍ഗീയ ഭീകരവാദ സംഘടനകളുമായി കൂട്ടുകൂടിയത് കേരളം കണ്ടതാണെന്നും എം.ടി.രമേശ് കുറിച്ചു.

No comments