Breaking News

കൊറോണ പ്രതിരോധ നടപടികള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ ഉടന്‍ അടച്ച്‌ പൂട്ടാന്‍ സൗദി

 


റിയാദ്: കൊറോണ പ്രതിരോധ നടപടികള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ ഉടന്‍ അടച്ച്‌ പൂട്ടാന്‍ സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ,പാര്‍പ്പിട കാര്യ മന്ത്രി മാജിദ് അല്‍ ഹൊഖൈല്‍ നിര്‍ദ്ദേശിച്ചു. മാര്‍ക്കറ്റുകള്‍ , റെസ്റ്റോറന്റുകള്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കടകളിലും നിയന്ത്രണം കര്‍ശനമാക്കാന്‍ മന്ത്രി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാസ്കില്ലാതെ ആളുകളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

No comments