Breaking News

ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊമ്ബത് ലക്ഷം കടന്നിരിക്കുന്നു.

 


ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊമ്ബത് ലക്ഷം കടന്നിരിക്കുന്നു. മൂന്നരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 22,46,789 ആയി ഉയര്‍ന്നിരിക്കുകയാണ്. ഏഴ് കോടി അമ്ബത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 1,07,67,206 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1.60 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1,04,47,450 പേര്‍ രോഗമുക്തി നേടിയിരിക്കുന്നത്. കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 1.54 ലക്ഷമായി.

അമേരിക്ക, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

No comments