Breaking News

ശ്രീലക്ഷ്മിയെ കാണാന്‍ സുരേഷ് ഗോപി എത്തി ; ചിത്രം പങ്കുവെച്ച്‌ താരം

തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ കൈവച്ച്‌ അനുഗ്രഹിക്കുന്ന ചിത്രം വൈറലായിരുന്നു. പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ വാഹനം കടന്നുപോയപ്പോള്‍ അന്തിക്കാട് സ്വദേശിയായ ശ്രീലക്ഷ്മി പിന്നാലെ ഓടുകയായിരുന്നു. ഭര്‍ത്താവ് വിവേകും മൂത്ത മകനും ശ്രീലക്ഷ്മിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. തന്നെ കണ്ട് ഓടിവരുന്ന ശ്രീലക്ഷ്മിയെ കണ്ടപ്പോള്‍ സുരേഷ് ഗോപി വാഹനം നിര്‍ത്തി വയറില്‍ തൊട്ട് അനുഗ്രഹിച്ചു.

സുരേഷ് ഗോപിയുടെ ഈ പ്രവൃത്തിയെ അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയുടെ വീട്ടില്‍ എത്തുകയും തിരഞ്ഞെടുപ്പിന്റെ തിരക്കു മാറിയാല്‍ ഉടനെ സുരേഷ് ഗോപി കാണാന്‍ വരുമെന്ന് ശ്രീലക്ഷ്മിയോട് പറഞ്ഞിരുന്നു.

ഇപ്പോഴിതാ രാധിക പറഞ്ഞ വാക്കുപാലിച്ചു കൊണ്ട് സുരേഷ് ഗോപി ശ്രീലക്ഷ്മിയെ കണാന്‍ അവരുടെ വീട്ടിലെത്തി. ശ്രീലക്ഷ്മിയ്ക്കും കുടുംബത്തോടൊപ്പം ചിത്രം എടുത്തതിനു ശേഷമാണ് ബിജെപി സ്ഥാനാര്‍ത്ഥി മടങ്ങിയത്. ശ്രീലക്ഷ്മിയെ കണ്ടതിന്റെ സന്തോഷം സുരേഷ് ഗോപി തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.

No comments