Breaking News

സഭാനേതാവ്; രാഹുല്‍ ഒഴിഞ്ഞാല്‍ കൂടുതല്‍ സാധ്യത തരൂരിന്

ലോക്‌സഭ സമ്മേളിക്കുന്ന തീയതി പ്രഖ്യാപിച്ചാലുടനെ സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗം ചേരും. നേതൃപദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചാല്‍ മുതിര്‍ന്ന എംപിമാരായ ശശി തരൂര്‍, മനീഷ് തിവാരി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ പരിഗണിച്ചേക്കും.

ഭാഷാപ്രാവീണ്യം, വിഷയങ്ങള്‍, ആഴത്തില്‍ പഠിക്കുന്നതിനുള്ള കഴിവ് എന്നിവ തരൂരിന് മുതല്‍ക്കൂട്ടാകും. രാഹുല്‍ കക്ഷി നേതാവായാല്‍ ഉപനേതാവിന്റെ സ്ഥാനത്തേക്കും മൂവരും പരിണിക്കപ്പെടാം. കഴിഞ്ഞ തവണ നേതൃപദവി ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇക്കുറി ഖര്‍ഗെ തിരഞ്ഞെടുപ്പില്‍ തോറ്റു.

തുടര്‍ന്ന് രാഹുല്‍ ഇത്തവണ പദവി ഏറ്റെടുക്കണമെന്ന് ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

No comments