ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ബാരാമുള്ള സ്വദേശിയായ ഇഷ്ഫാഖ് അഹമ്മദ് സോഫി എന്നയാളാണ് കൊല്ലപ്പെട്ടത്. പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്ന ഭീകരനാണ് ഇഷ്ഫാഖ്. സംഘടനയ്ക്കായി കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഇയാളെ പിടികൂടാന്‍ സൈന്യം നിരവധി തവണ ശ്രമം നടത്തിയിരുന്നു. കൊല്ലപ്പെട്ട ഇയാളില്‍ നിന്നും തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഷോപ്പിയാനിലെ രാംഗനരിയില്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. നേരത്തേ ഇഷ്ഫാഖിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments