ഉപ തെരഞ്ഞെടുപ്പ് : സഖ്യം തുടരാന്‍ ലക്ഷ്യമിട്ട് അഖിലേഷും മായാവതിയും
ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച എസ്പി -ബിഎസ്പി കക്ഷികളുടെ മഹാസഖ്യം തിരഞ്ഞെടുപ്പിനു ശേഷവും തുടരും. യുപിയില്‍ 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനാണ് എസ്പി നേതാവ് അഖിലേഷ് യാദവിന്റെയും ബിഎസ്പി നേതാവ് മായാവതിയുടെയും നീക്കമെന്നാണ് നിലവിലെ വിവരം .
ഇനി നിയമസഭാ ഉപതിരഞ്ഞെടുപ്പ് അതിനുള്ള ആദ്യ വേദിയാകുമെന്നാണ് സൂചന . സിറ്റിങ് എംഎല്‍എമാരായ 11 പേര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്രയും സീറ്റുകളിലേയ്ക്ക് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എസ്പിയുമായുള്ള സഖ്യം തുടരുമെന്ന് ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി നടന്ന കൂടിക്കാഴ്ചയില്‍ മായാവതി സൂചിപ്പിച്ചിരുന്നു .
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാന്‍ പദ്ധതിയിട്ട് രൂപവത്കരിച്ച മഹാസഖ്യത്തിന് പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഒറ്റ സീറ്റുപോലുമില്ലാതിരുന്ന ബിഎസ്പിക്ക് പത്ത് സീറ്റുകള്‍ നേടാനായത് കരുത്തായി.

No comments