ചന്ദ്രബാബു നായിഡു മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി.
എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷപാര്‍ട്ടികളെ വലച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു നിര്‍ത്തുന്നതിനും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുമാണ് കൂടികാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.
കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടുനിന്നു. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

No comments