Breaking News

തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷം : പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ


പല ഇലക്ഷനും തോറ്റിട്ടുണ്ട് എന്നാല്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് ദുരന്തമാണ്. ഇത് ഒഴിവാക്കാന്‍ സിപിഎം ശ്രമങ്ങള്‍ തുടങ്ങിയതായി കോടിയേരി പറഞ്ഞു.

5 ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടായിട്ടുണ്ട്. ബിജെപിയുടെ വോട്ട് ബിജെപിക്ക് തന്നെ ചെയ്താല്‍ ഇടതിന് നല്ല ഫലം കിട്ടും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നും കോടിയേരി വ്യക്തമാക്കി.

No comments