Breaking News

നി​രു​പാ​ധി​കം മാ​പ്പ് പ​റ‍​യ​ണം; ആം​ആ​ദ്മി നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഗം​ഭീര്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

ആ​ദ്മി നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഈ​സ്റ്റ് ഡ​ല്‍​ഹി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഗൗ​തം ഗം​ഭീ​ര്‍ വ​ക്കീ​ല്‍ നോ​ട്ടീ​സ​യ​ച്ചു. അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍, മ​നീ​ഷ് സി​സോ​ദി​യ, അ​തി​ഷി മ​ര്‍​ലേ​ന എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് അ‍​യ​ച്ച​ത്. ബി​ജെ​പി​യും ഗൗ​തം ഗം​ഭീ​റും ത​നി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ല​ഘു​ലേ​ഖ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി എ​എ​പി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ത്ഥി അ​തി​ഷി ആ​രോ​പി​ച്ചി​രു​ന്നു. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം പി​ന്‍​വ​ലി​ച്ച്‌ നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ഗം​ഭീ​റി​ന്‍റെ ആ​വ​ശ്യം. 

അ​തി​ഷി ബീ​ഫ് ക​ഴി​ക്കു​ന്ന വേ​ശ്യ​യാ​ണെ​ന്ന പ​രാ​മ​ര്‍​ശം ഉ​ള്‍​പ്പെ​ടെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ നി​ര​വ​ധി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ ല​ഘു​ലേ​ഖ​യാ​ണ് ഡ​ല്‍​ഹി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.
ഗം​ഭീ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ത്ത​ര​മൊ​രു പെ​രു​മാ​റ്റ​മു​ണ്ടാ​യ​തി​ല്‍ ത​നി​ക്ക് ഏ​റെ വേ​ദ​ന​യു​ണ്ടെ​ന്നും ഇ​ദ്ദേ​ഹ​ത്തെ പോ​ലെ​യൊ​രാ​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ സ്ത്രീ​ക​ള്‍​ക്ക് എ​ങ്ങ​നെ സു​ര​ക്ഷ തോ​ന്നു​മെ​ന്നും അ​തി​ഷി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ആം​ആ​ദ്മി നേ​താ​ക്ക​ള്‍​ക്കെ​തി​രെ നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഗം​ഭീ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ല​ഘു​ലേ​ഖ പു​റ​ത്തി​റ​ക്കി​യ​തി​ന് പി​ന്നി​ല്‍ കേ​ജ​രി​വാ​ള്‍ ത​ന്നെ​യാ​ണെ​ന്നാ​ണ് ഗം​ഭീ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ല​ഘു​ലേ​ഖ പു​റ​ത്തി​റ​ക്കി​യ​ത് താ​നാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ഗം​ഭീ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

No comments