Breaking News

വയസന്‍ പടയും യൂത്തന്മാരും നേര്‍ക്കുനേര്‍; ഐ പി എല്ലിലെ രണ്ടാം ക്വാളിഫയറിന് മണിക്കൂറുകള്‍, കാത്തിരുന്ന് ആരാധകര്‍

വയസന്‍ പടയും യൂത്തന്മാരും നേര്‍ക്കുനേര്‍; ഐ പി എല്ലിലെ രണ്ടാം ക്വാളിഫയറിന് മണിക്കൂറുകള്‍, കാത്തിരുന്ന് ആരാധകര്‍

ഐ പി എല്ലിലെ രണ്ടാം ക്വാളിഫയറിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വിശാഖപട്ടണത്തില്‍ വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് മത്സരം. വയസന്‍ പട എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും യൂത്തന്മാര്‍ എന്നറിയപ്പെടുന്ന ഡെല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് മത്സരം. വിജയിക്കുന്നവര്‍ ഫൈനലില്‍ പ്രവേശിക്കും.

ആദ്യ ക്വാളിഫയറില്‍ മുംബൈയോട് തോറ്റ് ചെന്നൈ രണ്ടാം ക്വാളിഫയറിലെത്തുകയായിരുന്നു. എലിമിനേറ്ററില്‍ ഹൈദ്രബാദിനെ തകര്‍ത്താണ് ഡെല്‍ഹി രണ്ടാം ക്വാളിഫയറിലെത്തിയത്. ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മുംബൈയെ നേരിടും. ആവേശകരമായ മത്സരത്തെ കാത്തിരിക്കുകയാണ് ആരാധകര്‍.

No comments