Breaking News

ഇനി കലഹം പാര്‍ട്ടിക്കുള്ളില്‍; പാലക്കാട്ട് എം.ബി രജേഷിനെ മനപൂര്‍വം തോല്‍പ്പിച്ചു, അന്വേഷണം നടത്തണമെന്ന് ആവശ്യം

പാലക്കാട് മണ്ഡലത്തിലെ തോല്‍വി സംബന്ധിച്ച്‌ സി.പി.എം-സി.പി.ഐ കലഹത്തിന് സാധ്യത. പി.കെ ശശി എം.എല്‍.എ അടക്കം രാജേഷിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കുമരം പമ്ബത്തൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി സി.പി.എം - സി.പി.ഐ തര്‍ക്കം നിലനില്‍ക്കുകയാണ്. മണാര്‍ക്കാട് ശക്തമായ സ്വാധീനം ഉള്ള പി.കെ ശശി എം.എല്‍.എ എം.ബി രാജേഷിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായും പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച നടക്കുന്നുണ്ട്. പല വിഷയങ്ങളിലും എം.ബി രാജേഷും പി.കെ ശശിയും പാര്‍ട്ടിക്ക് അകത്ത് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.

തോല്‍വി സംബദന്ധിച്ച്‌ അന്വേഷണം നടത്തണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.ലീഗിന്റെ തട്ടകമായ മണ്ണര്‍ക്കാട് മണ്ഡലത്തില്‍ ലീഗിന് പോലും ലഭിക്കാത്ത ഭൂരിപക്ഷമാണ് വി.കെ ശ്രീകണ്ഠന് ലഭിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12653 വോട്ടിനാണ് എന്‍.ഷംസുദ്ദീന്‍ വിജയിച്ചത്. വി.കെ ശ്രീകണ്ഠന് 30000ത്തോളം വോട്ടിന്റെ ലീഡാണ് ഉള്ളത്. സി.പി.ഐക്ക് ശക്തമായ സ്വാധീനം ഉള്ള മണ്ണാര്‍ക്കാട് സി.പി.ഐ വോട്ട് മറിച്ചുവെന്നാണ് സി.പി.എം വിലയിരുത്തല്‍. മണാര്‍ക്കാട് നടന്നത് അസാധാരണ സംഭവമാണെന്നും അന്വേഷണം നടക്കണമെന്നും എം.ബി രാജേഷ് പറഞ്ഞു.

No comments