Breaking News

തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി പ്രസിഡന്റിന്റേതല്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള


തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി പ്രസിഡന്റിന്റേതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ബിജെപിയില്‍ പാര്‍ട്ടി എന്നാല്‍ കൂട്ടായ്മ ആണ്. കൂട്ടായിട്ടാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ദേവന് ശക്തിയുണ്ട്. അതിനെതിരായി കൊലച്ചതി നടത്തിയവര്‍ രക്ഷപ്പെടില്ലെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.

അരിവാള്‍ ചുറ്റിക നക്ഷത്രം സി പി എം ഏറ്റവും ഒടുവില്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും കുമ്മനം രാജശേഖരന്‍ നൂറ് ശതമാനം വിജയിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

No comments