Breaking News

23 വര്‍ഷമായി താന്‍ ആര്‍.എസ്.എസുമായി സഹകരിക്കുന്നുണ്ടെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

ആര്‍എസ്‌എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും 23 വര്‍ഷമായി താന്‍ ആര്‍.എസ്.എസുമായി സഹകരിക്കുന്നുണ്ടെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആര്‍എസ്‌എസ് രാഷ്ട്രീയ സംഘടനയല്ല, സാംസ്‌കാരിക സംഘടനയാണ്.
അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കുറ്റമായി തോന്നുന്നില്ല. കേരളത്തില്‍ ആര്‍എസ്‌എസ് എന്നു പറയുന്നതിനോട് ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. ആ തൊട്ടുകൂടായ്മ മാറ്റേണ്ടതുണ്ടെന്നും 24ന്യൂസ് നല്‍കിയ അഭിമുഖത്തില്‍ ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹം ആര്‍എസ്‌എസുമായി അടുപ്പം വിശദീകരിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം അദ്ദേഹം ഡല്‍ഹിയിലെത്തി ആര്‍എസ്‌എസ് നേതാക്കളെ കണ്ട് പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു.

No comments