Breaking News

സീന്ദൂരം തൊട്ടും വളകള്‍ അണിഞ്ഞും പാര്‍ലമെന്റിലെത്തിയ മുസ്ലീം എംപിയ്‌ക്കെതിരെ ഫത്വ ; പ്രതികരിച്ച്‌ നസ്രത്ത് ജഹാന്‍

സിന്ദൂരം ധരിച്ച്‌ പാര്‍ലമെന്റിലെത്തിയതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നസ്രത്ത് ജഹാന്‍. താന്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് നസ്രത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
സിന്ധൂരം തൊട്ടും വളകള്‍ അണിഞ്ഞും തട്ടമിടാതെയും എത്തിയ തൃണമൂല്‍ നേതാവും ബംഗാളി നടിയുമായ നുസ്രത്ത്ജഹാന്‍ റൂഹിക്കെതിരെ ഫത്വ ഇറക്കുകയായിരുന്നു. ഇസ്ലാമിക ആചാരത്തിന് വിരുദ്ധമായി സിന്ദൂരം തൊട്ടതിനും മുസ്ലീമല്ലാത്തയാളെ വിവാഹം കഴിച്ചതിനുമാണ് ഫത്വ. ബംഗാളിലെ ദിയോബന്ദിലുള്ള ഇസ്ലാമിക പുരോഹിതന്മാരാണ് ഫത്വ ഇറക്കിയിരിക്കുന്നത്.

No comments