രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലാണ് യോഗം നടക്കുക. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, പുതുച്ചേരി മുഖ്യമന്ത്രിമാരും കര്‍ണാടക ഉപമുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖം കൊടുക്കാതിരുന്ന രാഹുല്‍ ഒരുമാസത്തിന് ശേഷമാണ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിരിക്കുന്നത്.

No comments