Breaking News

തടവിലുള്ള നാല് ബി.ജെ.പിക്കാരെ വിട്ടയക്കുന്നതോടെ ബിനോയിയുടെ കേസ് ഒതുങ്ങും- സി.പി.എമ്മനെതിരെ മുരളീധരന്‍

തടവില്‍ കഴിയുന്ന നാല് ബി.ജെ.പിക്കാരെ വിട്ടയക്കുന്നതിലൂടെ ഒതുങ്ങാനുള്ളതേ ഉള്ളൂ ബിനോയ് കോടിയേരിക്കെതിരായ കേസെന്ന് കെ. മുരളീധരന്‍ എം.പി. തലശ്ശേരിയിലെ ബൂത്ത് ഏജന്റുമാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയ്യൂക്ക് കൊണ്ട് കളിച്ചതാണ് സി.പി.ഐ.എമ്മിന് ഇത്ര വലിയ പരാജയം നേരിടാന്‍ കാരണമായതെന്ന് കെ മുരളീധരന്‍ എം.പി. പാര്‍ട്ടി ഗ്രാമങ്ങള്‍ ഇനി അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'പരിപ്പുവടയില്‍ നിന്നും കട്ടന്‍ചായയില്‍ നിന്നും ക്ലബ് ഡാന്‍സിലേക്കുള്ള മാറ്റമാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഇനി അധികകാലം നിലനില്‍ക്കില്ല.

No comments