Breaking News

ചാക്കുചുമക്കുന്ന മന്ത്രിമാരെ കര്‍ണാടകയില്‍ കാണില്ല,​ മന്ത്രിമാരെ പുകഴ്‌ത്തി യതീഷ്ചന്ദ്ര

കേരളത്തിലെ മന്ത്രിമാരെ പുകഴ്ത്തി തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ജി.എച്ച്‌. യതീഷ് ചന്ദ്ര. ഇതുപോലെ ചാക്കുചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകയില്‍ കാണാന്‍ സാധിക്കില്ല. ഒരു കൂലിപ്പണിക്കാരന്‍ ചെയ്യേണ്ട ജോലി പോലും നാടിന് വേണ്ടി ചെയ്യാന്‍ തയ്യാറായ മന്ത്രിമാര്‍ കേരളത്തിലേ കാണൂ. നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ എസ്.എസ്.എല്‍.സിക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദന യോഗത്തിലായിരുന്നു യതീഷ് ചന്ദ്രയുടെ ഇങ്ങനെ പറഞ്ഞത്.
പ്രളയകാലത്ത് തൃശൂരിലെ മൂന്നുമന്ത്രിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു യതീഷ് ചന്ദ്രയുടെ പരാമര്‍ശം. കണ്‍ട്രോള്‍ റൂമില്‍ കളക്ടര്‍ ടി.വി.അനുപമയ്ക്കും കമ്മിഷണര്‍ക്കും ഒപ്പം തൃശൂരിലെ മൂന്നു മന്ത്രിമാരുമുണ്ടായിരുന്നു.

No comments