Breaking News

സാമാന്യ വിവരമുള്ളയാരെയെങ്കിലും ഡി.ജി.പിയാക്കണം: രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍


ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി വകതിരിവുള്ളയാളെ ഡി.ജി.പിയാക്കണമെന്ന് കെ.മുരളീധരന്‍ എം.പി. അടിക്കടിയുള്ള കസ്റ്റഡി മരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് പൊലീസില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കസ്റ്റഡിമരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നു എന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ്. അടിയന്തരാവസ്ഥയില്‍ രാജന്‍ കേസിലെ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അത് നോക്കുമ്ബോള്‍ പിണറായി വിജയന്‍ എത്രയോ തവണ രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞു. മുഖ്യമന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്'- മുരളീധരന്‍ പറഞ്ഞു.

No comments