Breaking News

യു.പിയില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുന്നു, ബി.ജെ.പി സര്‍ക്കാര്‍ ബധിരരാണ്: യോഗിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടന്ന് അവര്‍ക്ക് തോന്നിയതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
'ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയാണ് അവര്‍ക്ക് തോന്നിയതുപോലെയാണ് കാര്യങ്ങള്‍. ഇവിടെ ക്രിമിനല്‍ സംഭവങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നടക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ ബധിരരാണ്. അല്ലെങ്കില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയോ? എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

No comments