ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതം; എ പി അബ്ദുള്ളക്കുട്ടി
ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി.അബ്ദുള്ളക്കുട്ടി.ബിജെപി നേതാക്കള്‍ തന്നോട് പൊതുരംഗത്ത് തുടരണമെന്ന് സ്നേഹപൂര്‍വം ഉപദേശിച്ചു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

No comments